24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നാസര്‍ മട്ടന്നൂരിന്റെ അനുസ്മരണം സംഘടിപ്പിച്ചു
Uncategorized

നാസര്‍ മട്ടന്നൂരിന്റെ അനുസ്മരണം സംഘടിപ്പിച്ചു

മട്ടന്നൂർ : വാഹനാപകടത്തെ തുടർന്നു  അകാലത്തിൽ മരണപ്പെട്ട മട്ടന്നൂരിലെ മാധ്യമം ലേഖകന്‍ നാസര്‍ മട്ടന്നൂരിന്റെ അനുസ്മരണം സംഘടിപ്പിച്ചു. മട്ടന്നൂര്‍ പ്രസ്‌ ഫോറവും നാസര്‍ അനുസ്‌മരണവേദിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
വീട് നിർമ്മാണത്തിനുള്ള മണൽ എടുക്കാൻ മയ്യിൽ പോയ സമയത്ത് 2013 ലായിരുന്നു അപകടമുണ്ടായത്. നാസർ സഞ്ചരിച്ച സ്കൂട്ടിയിൽ മണൽ കയറ്റി വന്ന ലോറിയിടിച്ചായിരുന്നു അപകടം.
മട്ടന്നൂരിലെ കൂടാളി പബ്ലിക് സർവന്റ്സ് സൊസൈറ്റി ഹാളിൽ നടന്ന അനുസ്മരണ യോഗം   മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  മട്ടന്നൂർ നഗരസഭ മുൻ ചെയർമാനും നാസർ അനുസ്മരണ വേദി ചെയർമാനുമായ  കെ.ഭാസ്കരൻ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. 
പ്രസ് ഫോറം പ്രസിഡന്റ് ഒ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. വി.ആർ. ഭാസ്കരൻ, എം.സി. കുഞ്ഞഹമ്മദ്, എ. മധുസൂദനൻ, ടി.സുജിത,
ഇ.പി.ഷംസുദ്ദീൻ, എ. സുധാകരൻ, രാജൻ പുതുക്കുടി, അഷറഫ് പുറവൂർ, അണിയേരി അച്ചുതൻ, എൻ.സി.സുമോദ്, 
 വി.എൻ. മുഹമ്മദ്,  സക്കരിയ ഹാജി, എം.കെ. അബ്ദുറഹിമാൻ, താജുദ്ദീൻ ശിവപുരം, ഷിറോസ് കരിയിൽ, ഗണേശൻ കുന്നുമ്മൽ,
 സെക്രട്ടറി ജിജേഷ് ചാവശേരി തുടങ്ങിയവർ സംസാരിച്ചു.

Related posts

പത്തനംതിട്ടയില്‍ കനത്തമഴയും മലവെള്ളപ്പാച്ചിലും; വീടുകളിലും കടകളിലും വെള്ളം കയറി

Aswathi Kottiyoor

ഗുജറാത്തില്‍ വെച്ച് നടന്ന സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സ്വദേശി റിയ മാത്യുവിന് സ്വര്‍ണ്ണ മെഡല്‍

Aswathi Kottiyoor

പത്മജയ്ക്ക് പിന്നാലെ പത്മിനിയും; ഇന്ന് ബിജെപി അംഗത്വമെടുക്കും

Aswathi Kottiyoor
WordPress Image Lightbox