27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഇലക്ട്രൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഐഎം ലക്ഷങ്ങൾ വാങ്ങി: ഷിബു ബേബി ജോൺ
Uncategorized

ഇലക്ട്രൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഐഎം ലക്ഷങ്ങൾ വാങ്ങി: ഷിബു ബേബി ജോൺ

കൊല്ലം: ഇലക്ട്രൽ ബോണ്ടിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. സംഭാവനകൾ സ്വീകരിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നൽകിയ രേഖകൾ ഷിബു ബേബി ജോൺ പുറത്തുവിട്ടു. ഇലക്ട്രൽ ബോണ്ടിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു.

2017 മുതൽ 2022 വരെയുള്ള കാലയളവിൽ സിപിഐഎം ഇലക്ഷൻ കമ്മീഷന് നൽകിയ രേഖകളാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. മേഘ എൻജിനീയറിങ്, നവയുഗ എൻജിനീയറിങ്, കേരളത്തിൽ നിന്ന് യൂണിടെക് തുടങ്ങിയ കമ്പനികളെല്ലാം സിപിഐഎമ്മിന് പല തവണകളിലായി പണം നൽകിയിട്ടുണ്ട്. ഫാർമ മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്ന് വരെ സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്നതാണ് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. കമ്പനികളിൽ നിന്ന് നേരിട്ട് പണം കൈപ്പറ്റുകയും ശേഷം ഇലക്ട്രൽ ബോണ്ട് വഴി ഫണ്ട് സ്വീകരിക്കില്ലെന്നും പറയുന്നവർ ഇതിന് മറുപടി പറയണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.

Related posts

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

Aswathi Kottiyoor

അസുഖം മൂലം ആശുപത്രിയിലെത്തി, 13കാരി ഗര്‍ഭിണി എന്ന് ഡോക്ടര്‍; പെരുമ്പാവൂരിലെ സംഭവത്തിൽ രണ്ടാനച്ഛന് 83 വർഷം ജയിൽ

Aswathi Kottiyoor

വേനലില്‍ വെന്തുരുകി കേരളം; കണ്ണൂരിലും പാലക്കാട്ടും ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്,ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox