23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ
Uncategorized

സ്കേറ്റ്ബോർഡില്‍ 90 ദിവസം കൊണ്ട് മണാലിയില്‍ നിന്ന് കന്യാകുമാരി വരെ; ഇത് ചരിത്രമെന്ന് സോഷ്യൽ മീഡിയ

കായിക വിനോദം എന്നതിനപ്പുറം സ്കേറ്റിംഗിന് എന്തെങ്കിലും സാധ്യതകൾ ഉണ്ടോ? ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. മണാലി മുതൽ കന്യാകുമാരി വരെ സ്കേറ്റ്ബോർഡിൽ യാത്ര ചെയ്താണ് ഇദ്ദേഹം അത് ലോകത്തിന് കാണിച്ചു തന്നിരിക്കുന്നത്. ബസ്സിലും സൈക്കിളിലും ഓട്ടോറിക്ഷകളിലും വാനുകളിലും ഒക്കെ ലോകം ചുറ്റുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം ഒരാൾ വേണ്ടി വന്നാൽ സ്കേറ്റ്ബോർഡും ഒരു ഗതാഗത മാർഗ്ഗമായി ഉപയോഗിക്കാമെന്ന് തെളിയിക്കുന്നത്.

റിതിക് ക്രാറ്റ്സെൽ എന്ന യുവാവാണ്, തന്‍റെ സ്കേറ്റ്ബോർഡും ഒരു ചെറിയ ബാക്ക്പാക്കും ഉപയോഗിച്ച് 90 ദിവസം കൊണ്ട് മണാലിയിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയത്. ഇദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം പേജ് പ്രകാരം ഒരു പ്രൊഫഷണൽ സ്കേറ്റ്ബോർഡർ ആണ് റിതിക് ക്രാറ്റ്സെൽ. തന്‍റെ യാത്രയുടെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് ഈ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ യാത്രയെങ്കിലും പലപ്പോഴും കനത്ത മൂടൽമഞ്ഞ് കാരണം ഗൂഗിൾ മാപ്പ് പ്രവർത്തിക്കാതെ വന്നതോടെ തനിക്ക് പല ഘട്ടങ്ങളിലും യാത്ര ദുഷ്കരമായിയെന്നാണ് റിതിക് പറയുന്നത്.

Related posts

തീച്ചൂളയിൽ വീണ അതിഥി തൊഴിലാളി മരിച്ചു; ഉടലിന്റെ ഭാഗങ്ങൾ കണ്ടെത്തി, തലയോട്ടിക്കായി തിരച്ചിൽ

Aswathi Kottiyoor

കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി മട്ടന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളി

Aswathi Kottiyoor

പണം തന്നില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും, സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

Aswathi Kottiyoor
WordPress Image Lightbox