20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി
Uncategorized

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ പി പി ഹാരിസാണ് കോടതിയിൽ ഹർജി നൽകിയത്. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.

Related posts

നിമിഷ പ്രിയയെ രക്ഷിക്കാൻ ഇനി ഒരേ ഒരു വഴി, ആ പ്രതീക്ഷയുമായി അമ്മക്ക് യെമനിലേക്ക് പറക്കാം; വിസ വീട്ടിലെത്തി

Aswathi Kottiyoor

വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പാല സ്വദേശി സാലിയ (60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.

Aswathi Kottiyoor

പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ ഒറ്റക്കെട്ടായി മുന്നേറണം; ലോക പരിസ്ഥിതി ദിന സന്ദേശവുമായി മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox