20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 വര്‍ഷം കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം
Uncategorized

തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 വര്‍ഷം കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 വര്‍ഷം കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം. ഏപ്രില്‍ പത്തിന് അന്തിമകണക്ക് വരുമ്പോള്‍ പത്തുകോടി തൊഴില്‍ദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന. തൊഴിലെടുത്തവരില്‍ 89.27 ശതമാനവും സ്ത്രീകളാണ്. ശരാശരി ഓരോ കുടുംബത്തിനും 67.68 ദിവസം തൊഴില്‍ ലഭിച്ചു. 5.66 ലക്ഷം കുടുംബങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കി. ഇത് റെക്കോഡാണ്.

2023-24 വര്‍ഷത്തിന്റെ തുടക്കത്തില്‍ വെറും ആറുകോടി തൊഴില്‍ദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബര്‍ ബജറ്റ്. ഓഗസ്റ്റില്‍ത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാര്‍ ഉള്ളതിനാല്‍ തൊഴില്‍ദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്പതു കോടിയായും ഏറ്റവുമൊടുവില്‍ 10.50 കോടിയായും വര്‍ധിപ്പിച്ചു.

തൊഴില്‍ദിനത്തില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍- 1.33 കോടി തൊഴില്‍ദിനം. തൊട്ടുപിന്നില്‍ ആലപ്പുഴയുണ്ട്- 1.12 കോടി. മൂന്നാംസ്ഥാനത്ത് കോഴിക്കോടാണ്- 1.09 കോടി തൊഴില്‍ദിനം. നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കിയതിലും മുന്നില്‍ തിരുവനന്തപുരംതന്നെ. 85,219 കുടുംബം ഇവിടെ നൂറു തൊഴില്‍ദിനം നേടി. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 76,221 കുടുംബങ്ങള്‍ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കി. നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കിയവരിലൂടെ മാത്രം 5.82 കോടി തൊഴില്‍ദിനം സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആകെ തൊഴിലെടുത്തത് 14.68 ലക്ഷം കുടുംബങ്ങളിലെ 16.61 ലക്ഷം പേരാണ്.

Related posts

*സി.എം. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന്*

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

അനിൽ ആന്റണി കുഴിയാനയെങ്കിൽ എ.കെ.ആന്റണിയും അല്ലേ?; എ.കെ.ആന്റണി ആദർശ ധീരനായ നേതാവ്’

Aswathi Kottiyoor
WordPress Image Lightbox