22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 17 ലിറ്റർ വിദേശമദ്യം; മാലം സുരേഷ് അറസ്റ്റിൽ
Uncategorized

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 17 ലിറ്റർ വിദേശമദ്യം; മാലം സുരേഷ് അറസ്റ്റിൽ

കോട്ടയം: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിപ്പേരുള്ള സുരേഷ് കെ വിയാണ് അറസ്റ്റിലായത്. അനധികൃതമായി വിദേശമദ്യം വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുട‍ർന്നാണ് പൊലീസ് ഇയാളുടെ വീട്ടിൽ എത്തിയത്.

പരിശോധനയിൽ ഏഴ് ലിറ്റർ വിദേശ നിർമ്മിത വിദേശമദ്യവും ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്റ‍ർ വിദേശമദ്യം കണ്ടെടുത്തു. മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാലം സുരേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Related posts

പൊലീസ് സ്റ്റേഷന്‍ മാർച്ചിന് മകനെ അറസ്റ്റ് ചെയ്തു, ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ മരിച്ചു, പ്രതിഷേധം

Aswathi Kottiyoor

15,000 രൂപയുടെ ക്യാമറയ്ക്ക് കെൽട്രോൺ വില 9.90 ലക്ഷം; 30 കോടിക്ക് വാങ്ങേണ്ടവയ്ക്കു ചെലവിട്ടത് 68 കോടിയിലേറെ

കണ്ണൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox