24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ബസ് ജീവനക്കാരുമായി വാക്കേറ്റം, പിടിവലി, തടയാനെത്തിയ പൊലീസുകാരനെയും മര്‍ദ്ദിച്ചു; യുവാവ് പിടിയിൽ
Uncategorized

ബസ് ജീവനക്കാരുമായി വാക്കേറ്റം, പിടിവലി, തടയാനെത്തിയ പൊലീസുകാരനെയും മര്‍ദ്ദിച്ചു; യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് രാവിലെ ആറുമണിയോടുകൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയയിൽ വെച്ച് ബസ്‌ ജീവനക്കാരുമായി വാക്ക് തർക്കത്തിലേര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയായി. ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ഇയാളെ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related posts

ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Aswathi Kottiyoor

എം.ജി.എം. ഫെസ്റ്റ് 2024

Aswathi Kottiyoor

9,775 രൂപ കൊടുക്കാൻ മടിച്ചു, ഇനി ആ തുകയും 9 ശതമാനം പലിശയും 10,000 നഷ്ടപരിഹാരവും കൊടുക്കണം; ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox