23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കരുവന്നൂർ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; എം എം വർഗീസും പി കെ ഷാജനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം
Uncategorized

കരുവന്നൂർ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; എം എം വർഗീസും പി കെ ഷാജനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയത്. തെര‌ഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.

ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും മണിക്കൂറുകളോളം ഇ‍ഡി ചോദ്യം ചെയ്തിരുന്നു. സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർ‍ഗീസിൽ നിന്ന് ഇഡി തേടുന്നത്. ബാങ്കിൽ നടന്ന ബെനാമി വായ്പകളുടെ കമ്മീഷൻ ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നും ഇഡി വിശദീകരിക്കുന്നു. കരുവന്നൂർ ക്രമക്കേടൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായാരുന്നു ഇന്ന് ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള കൗൺസിലർ പികെ ഷാജൻ.

Related posts

മെമ്മറി കാർഡിലെ നിയമ വിരുദ്ധ പരിശോധന; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ സഹോദരൻ

Aswathi Kottiyoor

തീരപരിപാലന പദ്ധതിക്കു കരടായി: മൂന്നു ജില്ലകളുടേതു പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

കണ്ണുകെട്ടി ചെസ്സ്‍ബോർഡ് ക്രമീകരിക്കാമോ? അതും 46 സെക്കന്റിനുള്ളില്‍, ലോകറെക്കോർഡുമായി 10 -വയസുകാരി

Aswathi Kottiyoor
WordPress Image Lightbox