23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കണ്ണൂരിലെ ബോംബ് സ്ഫോടനം; പരിക്കേറ്റത് സിപിഎം പ്രവർത്തകർക്ക്, പൊലീസ് കണ്ണടച്ചുവെന്ന് കോണ്‍ഗ്രസ്
Uncategorized

കണ്ണൂരിലെ ബോംബ് സ്ഫോടനം; പരിക്കേറ്റത് സിപിഎം പ്രവർത്തകർക്ക്, പൊലീസ് കണ്ണടച്ചുവെന്ന് കോണ്‍ഗ്രസ്

കണ്ണൂർ: കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തില്‍ പരിക്കേറ്റ മൂളിയതോട് സ്വദേശികളായ വിനീഷ്, ഷെറിൻ എന്നിവർ സിപിഎം അനുഭാവികളാണെന്ന വിവരമാണ് പുറത്ത് വരുന്നത്. സ്ഫോടനത്തില്‍ വിനീഷിന്റെ കൈപ്പത്തി അറ്റുപോയി. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അതിനിടെ, സ്ഥലത്തെത്തിയ കോൺഗ്രസ്‌ നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്.

Related posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.*

Aswathi Kottiyoor

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എ.കെ ശശീന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox