23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘ഇങ്ങനെ എസി ഉപയോഗിക്കല്ലേ’; വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി
Uncategorized

‘ഇങ്ങനെ എസി ഉപയോഗിക്കല്ലേ’; വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി

വൈദ്യുതി ഉപയോഗം കുറക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലായിരിക്കെയാണ് മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

വൈകീട്ട് ആറ് മണി മുതല്‍ 12 മണി വരെ വൈദ്യുതി തടസമുണ്ടാകുന്നു എന്ന പരാതി ഉണ്ട്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 10.77 കോടി യൂണിറ്റ് ആണ് രേഖപ്പെടുത്തിയതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

വൈദ്യുതി ആവശ്യകത പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചുവെന്നും കെഎസ്ഇബി അറിയിച്ചു. വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

Related posts

മെഡിക്കൽ ഉപകരണം നൽകാതെ യുവാവിന്റെ രണ്ടുലക്ഷം തട്ടി

Aswathi Kottiyoor

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

Aswathi Kottiyoor

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകനും പുറത്തേക്ക്; മകളെ കാണാന്‍ യുകെയില്‍ പോകാന്‍ അപേക്ഷ നല്‍കും

Aswathi Kottiyoor
WordPress Image Lightbox