ഷാഹുല്‍ അലി പലതവണ കൊല്ലപ്പെട്ട സിംനയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് യുവതിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായതിനെ തുടർന്നാണ് യുവതിയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇയാൾ നല്‍കിയ മൊഴി. ഞായറാഴ്ച്ച സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയിലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയതെങ്ങനെയെന്നും രക്ഷപ്പെട്ട രീതിയുമൊക്കെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ഷാഹുൽ അലി പൊലീസിനോട് വിവരിച്ചിട്ടുണ്ട്.
- Home
- Uncategorized
- ‘പ്രണയം നിരസിച്ചു, മറ്റൊരാളുമായി ബന്ധമെന്ന് സംശയവും’; യുവതിയെ കുത്തിക്കൊന്നതില്‍ പ്രതിയുടെ മൊഴി