25.2 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; നേരത്തെ ‘വാണിംഗ്’ കിട്ടിയ അതേ ലോറി
Uncategorized

ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; നേരത്തെ ‘വാണിംഗ്’ കിട്ടിയ അതേ ലോറി

കോഴിക്കോട്: കൂടരഞ്ഞി മേലെ കൂമ്പാറയില്‍ ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു. സ്കൂൾ കുട്ടികളും, യാത്രക്കാരും ബസ് കാത്ത് നിൽക്കാറുള്ളതിന് തൊട്ടടുത്തായാണ് കല്ല് വീണത്. ആളുകളുടെ ദേഹത്തേക്ക് തട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ വലിയൊരു ദുരന്തം തന്നെയാകുമായിരുന്നു ഈ അപകടം.

കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കല്ല് കൊണ്ടുപോകുന്ന ലോറിയിൽ നിന്നാണ് കല്ല് അപകടരമായ രീതിയിൽ പുറത്തേക്ക് തെറിച്ച് വീണത്. ഈ ക്വാറിയിൽ കൃത്യമായ അളവിൽ കല്ല് കയറ്റിവിടുന്നതിനായി വെയ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികൾ പോവുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മാർച്ച് 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്.

Related posts

ചാലക്കുടി സ്വദേശിയായ മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും, പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും; വിശദമായ മാർഗ്ഗ നിർദേശം ഉടൻ

Aswathi Kottiyoor

സിനിമ സംഘടനകളുടെ നിസ്സഹകരണം: അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി

Aswathi Kottiyoor
WordPress Image Lightbox