23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് മിന്നലേറ്റു; കോതമംഗലത്ത് യുവാവിന് ദാരുണാന്ത്യം
Uncategorized

പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് മിന്നലേറ്റു; കോതമംഗലത്ത് യുവാവിന് ദാരുണാന്ത്യം

കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവൻപടിയിലാണ് സംഭവം..പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും, മഴയും മിന്നലുമുണ്ടായിരുന്നു. ബേസിൽ അവിവാഹിതനാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Related posts

കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു

Aswathi Kottiyoor

ഹോം നേഴ്സിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് അഞ്ച് വർഷവും തടവുശിക്ഷ

Aswathi Kottiyoor

സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷ*

Aswathi Kottiyoor
WordPress Image Lightbox