21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വനാതിർത്തി മുഴുവൻ സങ്കടങ്ങൾ;വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്ന് വി ഡി സതീശൻ
Uncategorized

വനാതിർത്തി മുഴുവൻ സങ്കടങ്ങൾ;വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്ന് വി ഡി സതീശൻ

വനാതിർത്തി മുഴുവൻ സങ്കടങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃഷി മുഴുവൻ തകർത്തു. വന്യജീവി ശല്യം തടയാൻ പിണറായി സർക്കാർ ചെറുവിരൽ അനക്കിയോയെന്നും വി ഡി സതീശൻ ചോദിച്ചു.

നല്ലൊരു വനം മന്ത്രിയുണ്ട്. ഏഴായിരത്തിലധികം പേർക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആൻ്റോ ആൻ്റണി സത്യഗ്രഹ സമരം ഇരുന്നത് കൊണ്ട് മാത്രമാണ് തുലാപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം കൊടുക്കാം എന്ന് ധാരണ ഉണ്ടാക്കിയത്. കേരളത്തിൽ ആന ചവിട്ടിക്കൊന്ന പലർക്കും ഈ പണം കൊടുത്തിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ജനപ്രതിനിധി വീറോടും വാശിയോടും കൂടി പാവപ്പെട്ടവൻ്റെ കൂടെ നിന്നത് കൊണ്ടാണ് ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും സമ്മതിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒന്നിനാണ് തുലാപ്പള്ളി പിആർസി മലയിൽ കാട്ടാനയുടെ ആക്രമത്തിൽ ബിജു കൊല്ലപ്പെട്ടെന്ന വാ‌ർത്ത നാട്ടുകാരെ അറിയിക്കുന്നത്. എന്നാൽ പലരും വിശ്വസിച്ചിരുന്നില്ല. മരണ വാ‌ർത്ത അറിയിക്കാൻ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏപ്രിൽ ഒന്നായതിനാൽ ഏപ്രിൽ ഫൂളാക്കേണ്ട എന്നായിരുന്നു പലരും പ്രതികരിച്ചത്.

Related posts

‘എനിക്കിട്ട വില വെറും 2400 രൂപ!, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

Aswathi Kottiyoor

ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

Aswathi Kottiyoor

സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ആവശ്യം: ജെ.ബി. കോശി കമ്മിഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകും

Aswathi Kottiyoor
WordPress Image Lightbox