23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ആറ് ലക്ഷണങ്ങളെ‍ അവഗണിക്കരുത്, പിന്നില്‍ ലിവര്‍ ക്യാൻസറാകാം…
Uncategorized

ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ആറ് ലക്ഷണങ്ങളെ‍ അവഗണിക്കരുത്, പിന്നില്‍ ലിവര്‍ ക്യാൻസറാകാം…

വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം. കൂടാതെ ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു.

അടിവയറു വേദന,വയറിന് വീക്കം തുടങ്ങിയവ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിലും നിസാരമായി കാണേണ്ട. ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം. ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട. മലത്തിന് വെള്ളം നിറം, മൂത്രത്തിന് കടുംനിറം എന്നിവയും കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം. അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Related posts

സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്, ആശുപത്രിയിലേക്ക് മാറ്റി; കോതമംഗലത്ത് നാടകീയ സംഭവങ്ങൾ.

Aswathi Kottiyoor

ബിജെപിയിലേക്ക് പോകുമെന്ന വാർത്ത, പ്രതികരണവുമായി പത്മജാ വേണു​ഗോപാൽ

Aswathi Kottiyoor

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

Aswathi Kottiyoor
WordPress Image Lightbox