23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെരുന്നാളും വിഷുവും അരികെ, അതിനിടെ കള്ളക്കടൽ ചതിച്ചു, വള്ളവും വലയും കേടായി,വറുതിയുടെ വക്കിൽ മത്സ്യത്തൊഴിലാളികൾ
Uncategorized

പെരുന്നാളും വിഷുവും അരികെ, അതിനിടെ കള്ളക്കടൽ ചതിച്ചു, വള്ളവും വലയും കേടായി,വറുതിയുടെ വക്കിൽ മത്സ്യത്തൊഴിലാളികൾ

തൃശൂർ: പെരുന്നാളും വിഷുവും പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ രൂക്ഷമായ പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. കടുത്ത വേനലിനെ തുടർന്ന് കഴിഞ്ഞ നവംബറിന് ശേഷം മത്സ്യം കിട്ടാതെ കഷ്ടപ്പെടുന്ന തീരദേശവാസികള്‍ക്ക് ഇരുട്ടടിയായി കഴിഞ്ഞ രണ്ടുദിവസമായി നടന്ന അപ്രതീക്ഷിതമായ കള്ളക്കടൽ പ്രതിഭാസം. വേലിയേറ്റത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും വല, വീടുകള്‍, കടകള്‍ തുടങ്ങിവക്ക് സര്‍വത്ര നാശം വിതച്ചു.

പ്രതിസന്ധി മറികടക്കാൻ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ വേണം. മത്സ്യ തൊഴിലാളികള്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, നഷ്ടപ്പെട്ട ജീവനോപാധികള്‍ക്ക് മതിയായ നഷ്ട പരിഹാരം ഉടന്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ ചാവക്കാട് നടന്ന കേരള ധീവര സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ് സോമന്‍, വൈസ് പ്രസിഡന്റ് രാമി മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി പ്രേംനാഥ് കഴിമ്പ്രം, സംസ്ഥാന യൂത്ത് പ്രസിഡന്റ് രാജേഷ് ആച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

8 മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിലെ ഇരട്ടവോട്ടുകൾ നീക്കി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

Aswathi Kottiyoor

പേരാവൂർ – ഇരിട്ടി റോഡിൽ മരം വീണ് ഗതാഗത തടസം

Aswathi Kottiyoor

വിവ കേരളം ബൈക്ക് റാലിയും ബോധവത്കരണ ക്ലാസ്സും ഇന്ന്*

Aswathi Kottiyoor
WordPress Image Lightbox