26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തയ്‌വാനിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
Uncategorized

തയ്‌വാനിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

തയ്‌വാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തൽ തകർന്നു. ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. മൂന്നു മീറ്റർ ഉയരത്തിൽ വരെ സൂനാമി തിരകൾ എത്തിയേക്കും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ദ്വീപിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമെന്ന് സീസ്‌മോളജി സെന്റർ.

ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകചലനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. നിരവധിപേർ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 1999ലായിരുന്നു ഇതിനു മുൻപ് സമാന രീതിയിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.

Related posts

പൊലീസുകാർക്ക് വീട്ടിലെ വിശേഷദിവസങ്ങളിൽ ഇനി അവധി; റജിസ്റ്റർ സൂക്ഷിക്കും

Aswathi Kottiyoor

അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണം: കലക്ടർ

Aswathi Kottiyoor

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം; മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാതെ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox