24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും, പ്രണയത്തിലാവും, സ്വത്ത് തട്ടിയെടുക്കും; യുവാവ് പിടിയില്‍
Uncategorized

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും, പ്രണയത്തിലാവും, സ്വത്ത് തട്ടിയെടുക്കും; യുവാവ് പിടിയില്‍

ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്ന യുവാവ് ആലപ്പുഴയിൽ അറസ്റ്റിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളെയാണ് അജിത്ത് ബിജു തട്ടിപ്പിന് വേദിയാക്കിയിരിക്കുന്നത്. ടിക് ടോക്കിൽ സജീവമായിരുന്ന അജിത്തിൻെറ ഇപ്പോഴത്തെ തട്ടകം ഇൻസ്റ്റഗ്രാമാണ്. പർപ്പിൾ മെൻ mr. അജിത്ത് കൃഷ്ണ എന്നായിരുന്നു അജിത്ത് ബിജുവിൻ്റെ ഇൻസ്റ്റാഗ്രാം ഐഡി. ഇൻസ്റ്റയിലൂടെ പെൺകുടിക്കളെ പരിചയപ്പെടും. പ്രണയം നടിക്കും ഓരോ ദുരിതങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കും. തിരികെ ചോദിച്ചാൽ പിന്നെ ഭീഷണി ആണ് ആയുധം. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയെ കബിളിപ്പിച്ച കേസിലാണ് ഇപ്പോൾ ആലപ്പുഴ പൊലീസ് അജിത് ബിജുവിനെ പിടികൂടിയത്.

ഒന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളുമാണ് തട്ടിയെടുത്തത്. രണ്ട് വർഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നല്കാൻ തയ്യാറായത്. സമാനമായ കേസിൽ അജിത്ത് ബിജുവിനെ രണ്ടു വർഷം മുൻപ് കരിപ്പൂർ പൊലീസും അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലറിങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുക ആയിരുന്നു. കൂടുതല്‍ യുവതികളെ ഇപ്രകാരം സോഷ്യല്‍ മീഡിയ വഴി വശീകരിച്ച് ചതിച്ചതായി സംശയിക്കുന്നു. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകൾ പരിശോധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.

Related posts

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണം; പടക്കംപൊട്ടിച്ചുള്ള ആഘോഷം വേണ്ട: ഹൈക്കോടതി.

Aswathi Kottiyoor

ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി; 14കാരൻ കസ്റ്റഡിയിൽ

Aswathi Kottiyoor

2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും: രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor
WordPress Image Lightbox