21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മൂന്നാംവട്ടം ജയിലിലെത്തിയ കെജ്‌രിവാളിന് ഉറക്കമില്ലാത്ത ആദ്യദിനം; പ്രഭാത ഭക്ഷണമായി ചായയും ബ്രഡും
Uncategorized

മൂന്നാംവട്ടം ജയിലിലെത്തിയ കെജ്‌രിവാളിന് ഉറക്കമില്ലാത്ത ആദ്യദിനം; പ്രഭാത ഭക്ഷണമായി ചായയും ബ്രഡും

തീഹര്‍ ജലയിലില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഭക്ഷണമടക്കം ചിട്ടവട്ടങ്ങളെല്ലാം മറ്റു തടവുകാരുടേതു പോലെ തന്നെ. എങ്കിലും ജയിലിലെ ആദ്യദിനം കെജ്‌രിവാളിന് ഉറക്കം കുറവായിരുന്നു. സിമന്റ് തറയില്‍ വിരിച്ച കിടക്ക വിരിയിലും തലയിണയിലുമായിരുന്നു കെജ്‌രിവാളിൻ്റെ ഉറക്കം. അദ്ദേഹത്തിന്റെ തടവുമുറിയുടെ ഇരുഭാഗത്തുമുള്ള രണ്ട് സെല്ലുകളും ഒഴിച്ചിട്ടിരിക്കുകയാണ്. ഇടുങ്ങിയ മുറയിലാണ് രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ മുഖ്യമന്ത്രിയുടെ ഇനിയുള്ള രണ്ടാഴ്ച കാലത്തെ വാസം. തീഹാര്‍ ജയിലിനുള്ളില്‍ മൂന്നാം തവണയാണ് കെജ്‌രിവാള്‍ തടവുകാരനായി എത്തുന്നത്. 2012ല്‍ അണ്ണാഹസാരെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ജയിൽവാസം.

രാവിലെ 6.30ന് പ്രഭാതഭക്ഷണമായി ചായയും കുറച്ച് ബ്രഡുമാണ് ലഭിക്കുക. പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താം. 10.30നും 11നും ഇടയിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുക. ദാല്‍, സബ്‌ജി, അഞ്ച് റൊട്ടി, അല്ലെങ്കില്‍ ചോറ് ഇതായിരിക്കും മെനു. അതിനു ശേഷം വൈകീട്ട് മൂന്നുമണിവരെ സെല്ലില്‍ കഴിയണം. വൈകീട്ട് 3.30ന് ഒരു കപ്പ് ചായയും രണ്ട് ബിസ്‌ക്റ്റും നല്‍കും. ആവശ്യമെങ്കില്‍ വൈകീട്ട് നാലുമണിക്ക് അഭിഭാഷകരുമായി വീണ്ടും കൂടിക്കാഴ്ച നടത്താം. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിങ്കളാഴ്ചയാണ് സുപ്രീംകോടതി 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഏപ്രില്‍ 15 വരെ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലായിരിക്കും അദ്ദേഹം. ജയില്‍ നമ്പര്‍ 2 വാണ് അദ്ദേഹത്തിന് വേണ്ടി ഒരുക്കിയത്.

Related posts

‘അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍’: വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Aswathi Kottiyoor

ബ്രഹ്‌മപുരം ബയോ മൈനിങ്: സോണ്‍ടയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കൊച്ചി കോര്‍പറേഷന്‍.

Aswathi Kottiyoor

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ

Aswathi Kottiyoor
WordPress Image Lightbox