23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ DYFI ഇതുവരെ വിതരണം ചെയ്തത് 14 ലക്ഷം പൊതിച്ചോറുകള്‍’: വി കെ സനോജ്
Uncategorized

‘കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ DYFI ഇതുവരെ വിതരണം ചെയ്തത് 14 ലക്ഷം പൊതിച്ചോറുകള്‍’: വി കെ സനോജ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ഇതുവരെ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്‍. ഏഴാം വാര്‍ഷികത്തില്‍ സി പി ഐ എം പിബി അംഗം ബൃന്ദ കാരാട്ട് പൊതിച്ചോര്‍ വിതരണം നിര്‍വ്വഹിച്ചു. പി.കെ ശ്രീമതി ടീച്ചർ,ടി.വി രാജേഷ് എന്നിവരും പങ്കാളിയായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിതരണം ചെയ്തത്ത് സ്‌നേഹത്തില്‍ പൊതിഞ്ഞ പതിനാല് ലക്ഷം പൊതിച്ചോറുകളെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ദിവസം പോലും പൊതിച്ചോര്‍ വിതരണം മുടങ്ങിയില്ല. ഒരുദിവസം എഴുന്നൂറോളം പൊതിച്ചോറുകളാണ് ജില്ലാ ആശുപത്രിയില്‍ മാത്രം വിതരണം ചെയ്യുന്നത്. ഭക്ഷണത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ പിന്തുണ കൊണ്ടാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Related posts

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി

Aswathi Kottiyoor

+1 സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരമെന്ന് ലീഗ്

Aswathi Kottiyoor

ചൂടു കൂടുന്നു, ‘തണുപ്പിക്കാന്‍’ ബീയര്‍ കുടിച്ച് കേരളം; 10,000 കെയ്സ് വരെ അധിക വില്‍പന

Aswathi Kottiyoor
WordPress Image Lightbox