23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • അമ്മയേയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുടുക്കി 5 വയസുകാരിയുടെ മൊഴി, ജീവപര്യന്തം
Uncategorized

അമ്മയേയും സഹോദരങ്ങളെയും കൊന്ന പിതാവിനെ കുടുക്കി 5 വയസുകാരിയുടെ മൊഴി, ജീവപര്യന്തം

കുണ്ടറ: ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ചുകൊന്ന യുവാവിനെ കുരുക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. ആശുപത്രിയിലെ അഭിനയവും പൊളിഞ്ഞതിന് പിന്നാലെ യുവാവിന് ജീവപരന്ത്യവും വൻതുക പിഴ ശിക്ഷയും വിധിച്ച് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി. കൊല്ലം കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊന്ന പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭാര്യയെ സംശയിച്ചതിന് പിന്നാലെ ചെയ്ത കണ്ണില്ലാത്ത ക്രൂരതയാണ് മൺട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേർഡ്സിന് തടവ് ശിക്ഷയ്ക്ക് അർഹനാക്കിയത്.

2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു ക്രൂരമായ കൊലപാതകം. അജിയുടെ ഭാര്യ വർഷ, മക്കളായ 2 വയസുള്ള അലൻ, മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെയാണ് എഡ്വേർഡ് എന്ന അജി വിഷം കുത്തിവച്ചു കൊന്നത്. മൂന്ന് കൊലപാതകങ്ങൾക്കുമായി മൂന്ന് ജീവപര്യന്തമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒരു കേസിൽ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്കു മുൻപ് നൽകുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്.

Related posts

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി എഎപി; പ്രധാനമന്ത്രിയുടെ വസതി വളയാന്‍ ആഹ്വാനം

Aswathi Kottiyoor

‘സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല, പരാതിയുണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ’; കെ. ബി ഗണേഷ് കുമാർ

Aswathi Kottiyoor

‘അജിത് കുമാറിനെ പൊതിഞ്ഞു കാക്കാനുള്ള ആവേശം സർക്കാരിനെ പ്രതികൂട്ടിലാക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ ‘സമസ്ത’

Aswathi Kottiyoor
WordPress Image Lightbox