22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ആറ്റിങ്ങലിലെ പൊട്ട കിണറിൽ സുഹൃത്ത് വീണു, രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും പിന്നാലെ വീണു; ഫയർ ഫോഴ്സ് രക്ഷയായി
Uncategorized

ആറ്റിങ്ങലിലെ പൊട്ട കിണറിൽ സുഹൃത്ത് വീണു, രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും പിന്നാലെ വീണു; ഫയർ ഫോഴ്സ് രക്ഷയായി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊട്ട കിണറ്റിൽ വീണ യുവാക്കളെ രക്ഷിച്ചു. ആറ്റിങ്ങൽ കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിഖിൽ (19), നിതിൻ (18) പുത്തൻവിള വീട്ടിൽ രാഹുൽ രാജ് (18) എന്നിവർ ആണ് കിണറ്റിൽ വീണത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഒരാള് കിണറ്റിൽ അകപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ കൂടെ ഉളളവർ കൂടി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമല്ലാതെ വന്നതോടെ ഫയർഫോഴ്സിന്‍റെ സഹായം തേടി. ഫയർ ഫോഴ്സ് എത്തി മൂവരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറ്റിൽ നിന്നും രക്ഷിച്ച ഇവരെ ആറ്റിങ്ങൽ ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ നിതിൻ, രാഹുൽ രാജ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

360 ഡിഗ്രി മെറ്റബോളിക് സെന്‍റർ അടക്കം സൗകര്യങ്ങൾ; ആലപ്പുഴ ജനറൽ ആശുപത്രി ഒപി സമുച്ചയ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

Aswathi Kottiyoor

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും*

Aswathi Kottiyoor
WordPress Image Lightbox