സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ. കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. അടുത്തിടെയായിരുന്നു നടി നവ്യ നായർ താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ സാരികൾ വിൽപ്പനയ്ക്കായി വെച്ചത്. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്..താരം ഇത്തരമൊരു പ്രവൃത്തിയുമായി രംഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്.