27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ
Uncategorized

മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ

ഫെബ്രുവരിയിൽ ആമസോൺ മഴക്കാടിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു. നോർത്തേൺ ഗ്രീൻ അനക്കോണ്ടയായ അന ജൂലിയ ആണ് ചത്തത്. എന്നാൽ, ഇതിന്‍റെ മരണ കാരണം വ്യക്തമല്ല. സ്വാഭാവിക മരണമാണെന്നും അതല്ല വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നും അഭ്യൂഹങ്ങളുണ്ട്. യഥാർത്ഥ മരണ കാരണം കണ്ടെത്താൻ അധികൃതര്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. നാഷണൽ ജ്യോഗ്രഫി ഡിസ്‌നി പ്ലസിനായുള്ള സീരിസ് ചിത്രീകരണത്തിനിടെയായിരുന്നു അനകൊണ്ടയെ കണ്ടെത്തിയത്. അന്ന് ഷോയുടെ അവതാരകനായ പ്രഫ. ഫ്രീക്ക് വോങ് ആയിരുന്നു പാമ്പിന്‍റെ ചിത്രം പങ്കുവച്ച് കണ്ടെത്തിയതില്‍ വച്ച് ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ടയെന്നാണ് അതെന്ന് വ്യക്തമാക്കിയത്.

ഒരു സാധാരണ മനുഷ്യന്‍റെ തലയുടെ അത്രയും വലിപ്പമുള്ളതാണ് അനക്കോണ്ടയുടെയും തല. 26 അടിയിലധികം നീളവും 200 കിലോയോളം ഭാരവും അതിനുണ്ടായിരുന്നു. പാമ്പിനെ വെടിവച്ചിട്ടുണ്ടാകാമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, അന ജൂലിയയുടെ കണ്ടെത്തലിൽ ഉൾപ്പെട്ടിരുന്ന ഒരു ഡച്ച് ഗവേഷകൻ, മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി. പ്രൊഫസർ ഫ്രീക് വോങ്കാണ് ഇൻസ്റ്റഗ്രാമിൽ ഈ നിർഭാഗ്യകരമായ വാർത്ത പങ്കുവെച്ചത്. അനക്കോണ്ടയെ ഈ വാരാന്ത്യത്തിൽ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.

Related posts

മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ലൈസൻസ് ഫീസ് വർധനയ്ക്ക് സാധ്യത; പുതിയ മദ്യനയം മന്ത്രിസഭ പരിഗണിച്ചേക്കും

Aswathi Kottiyoor

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox