കോടതിയുടെ കണ്ടെത്തല്‍ ദൗര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിദ് പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിരുന്നു. ഏത് ന്യായീകരണം പറഞ്ഞാലും ഒന്നാം പ്രതിയ്‌ക്കെതിരെ നൂറുശതമാനം തെളിവുകളും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഡിഎന്‍എ ഉള്‍പ്പെടെ കോടതിയ്ക്ക് മുന്നില്‍ നിരത്തിയിരുന്നു. വിധി അംഗീകരിക്കാനാകാത്തതാണെന്നും പബ്ലിക് പ്രോസിക്യൂട്ടര പറഞ്ഞു. അതേസമയം മൂന്ന് യുവാക്കള്‍ക്ക് നീതി ലഭിച്ചെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ സി സുനില്‍ കുമാറിന്റെ മറുപടി.
2017 മാര്‍ച്ച് 20ന് പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രൊസിക്യൂഷന്റെ പ്രതീക്ഷ.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.