25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വെട്ടിപ്പ് നടത്തുന്ന സർക്കാർ കരാരുകാർ ശ്രദ്ധിക്കുക, ഇടുക്കിയിൽ വെട്ടിപ്പ് നടത്തിയതിന് ആറ് വർഷമാണ് കഠിനതടവ്
Uncategorized

വെട്ടിപ്പ് നടത്തുന്ന സർക്കാർ കരാരുകാർ ശ്രദ്ധിക്കുക, ഇടുക്കിയിൽ വെട്ടിപ്പ് നടത്തിയതിന് ആറ് വർഷമാണ് കഠിനതടവ്

ഇടുക്കി: ജില്ലയിലെ അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടത്തി രണ്ടര ലക്ഷത്തോളം രൂപ വെട്ടിച്ച കേസിൽ പ്രതിയായ കരാറുകാരന് ആറ് വർഷം തടവും പിഴയും ശിക്ഷ. കരാറുകാരനായ സണ്ണി പോളിനെയാണ് രണ്ട് വകുപ്പുകളിലായി ആറ് വർഷം തടവിനും, 5,10,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2004 – 2005 കാലഘട്ടത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിനടത്താൻ അടിമാലി ബ്ലോക്ക് കരാർ ക്ഷണിച്ചത്. ഇത് പ്രകാരം പ്രവൃത്തിയെടുത്ത കരാറുകാരനായ സണ്ണി പോൾ ചെയ്യാത്ത പ്രവൃത്തികൾ ചെയ്തതായി കാണിച്ച് എം ബുക്കിൽ അസിസ്റ്റന്റ് എഞ്ചിനീയറെ കൊണ്ട് എഴുതി സർക്കാരിന് 2,56,925/- രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.

സംഭവത്തിൽ വിജിലൻസ് ഇടുക്കി യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ കരാറുകാരനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിയായ സണ്ണി പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം വീതം ആകെ ആറ് വർഷം കഠിനതടവും 5,10,000/- രൂപ പിഴ ഒടുക്കുന്നതിന് മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിക്കുകയും ആയിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽപറയുന്നുണ്ട്. കേസിൽ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് എഞ്ചിനീയർ വിചാരണ സമയത്ത് മരിച്ചിരുന്നു.

Related posts

കൂട് വൃത്തിയാക്കാൻ കയറിയ ജീവനക്കാരനുനേരെ ഹിപ്പൊപ്പൊട്ടാമസിന്റെ ആക്രമണം, ദാരുണാന്ത്യം

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Aswathi Kottiyoor

പ്രഫുൽ പട്ടേൽ, സുപ്രിയ സുളെ എൻസിപി വർക്കിങ് പ്രസിഡന്റുമാർ

Aswathi Kottiyoor
WordPress Image Lightbox