23.3 C
Iritty, IN
July 27, 2024
Uncategorized

പുസ്തക പ്രകാശനം നടത്തി

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തും കൈരളി ബുക്ക്സും ചേർന്നു പ്രസിദ്ധീകരിച്ച ശ്രീശങ്കര വിദ്യാപീഠം വിദ്യാർത്ഥികൾ രചിച്ച ഇംഗ്ലീഷ് കവിതകളുടെ സമാഹാരം”മെറാക്കി”യുടെ സ്കൂൾ തല പ്രകാശനം പ്രശസ്ത ബാലസാഹിത്യകാരൻ ടി.കെ. ഡി. മുഴപ്പിലങ്ങാട് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ‘എൻ്റെ വിദ്യാലയം എൻ്റെ പുസ്തകം’ പദ്ധതിയിൽ 1056 പുസ്തകങ്ങൾ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്ണൂരിൽ വെച്ച് പ്രകാശനം ചെയ്തത്.

ഗിന്നസ് ബുക്സ് ലോക റിക്കാർഡിൽ ഇടം പിടിച്ച ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മേനേജർ സി.എച്ച്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൈരളി ബുക്സ് ചെയർമാൻ ഒ. അശോക് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ഡോ:പി.വി.ജയരാജ്,പ്രൊഫ.കെ.കുഞ്ഞികൃഷ്ണൻ, കെ.എം.ലീല.എം.ശ്രീലത, ശ്രീദിവ്യ, ശ്വേത നമ്പ്യാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാലയത്തിലെ അമ്പതോളം വിദ്യാർത്ഥികളുടെ രചനകളുടെ സമാഹാരമാണ് “മെറാക്കി’.

Related posts

വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വീണ്ടും ക്രൂരമർദനം

Aswathi Kottiyoor

നിയമോപദേശം നേടി; സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലിൻ ചിറ്റ് നൽകിയതിൽ ഹർജി നൽകുമെന്ന് പരാതിക്കാരി

Aswathi Kottiyoor

ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്, ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox