21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല’; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു
Uncategorized

‘വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല’; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് 50ലധികം മരങ്ങള്‍ മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി.

വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി കണ്ടെത്തുകയായിരുന്നു. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ ആറു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കർ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്‍റെ പരിശോധന തുടരുകയാണ്.

Related posts

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ കുടുങ്ങി ഡ്രൈവര്‍മാര്‍

Aswathi Kottiyoor

‘ശരീരത്തിന്റെ ഒരുഭാഗം പോയാലും ഇത്ര വേദനിക്കില്ല’; റിസോർട്ടിൽ നഷ്ടമായത് 2 മക്കളെ, 2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

Aswathi Kottiyoor

കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox