കട്ടപ്പന: നവജാത ശിശുവിനെയും മുത്തശ്ശനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കൊല്ലപ്പെട്ട കാഞ്ചിയാർ നെല്ലാനിക്കൽ വിജയന്റെ ഭാര്യ സുമയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിജയനെ കൊന്നശേഷം മറവുചെയ്യാൻ സുമ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുമയെയും പോലീസ് പ്രതി ചേർത്തിരുന്നു.
അതേസമയം യുവതിയെ വർഷങ്ങളോളം തടവിലാക്കി പീഡിപ്പിച്ചതിന് കേസിലെ മുഖ്യപ്രതി നിതീഷിനെതിരേ പുതിയ പരാതി ലഭിച്ചു. പ്രതി നിതീഷിനെതിരേ വയോധികയെ വർഷങ്ങൾ തടവിൽ പാർപ്പിച്ച് പീഡനത്തിന് ഇരയാക്കിയതായി മുമ്പ് മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്. ഈ പരാതിയിൽ കേസെടുത്തിട്ടുണ്ട്.