24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോൺഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനായി മത്സരിക്കുന്നു,ഇടതുപക്ഷം ചിഹ്നം നിലനിർത്താൻ മത്സരിക്കുന്നുവെന്ന് ചെന്നിത്തല
Uncategorized

കോൺഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനായി മത്സരിക്കുന്നു,ഇടതുപക്ഷം ചിഹ്നം നിലനിർത്താൻ മത്സരിക്കുന്നുവെന്ന് ചെന്നിത്തല

ആറ്റിങ്ങല്‍ : ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ്‌ ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ ജെഫേർസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു

Related posts

തൃശൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Aswathi Kottiyoor

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി

Aswathi Kottiyoor

അരിക്കൊമ്പൻ ആരോഗ്യവാൻ; കേരള അതി‍ർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ

Aswathi Kottiyoor
WordPress Image Lightbox