24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണാതായി; തർക്കത്തിനിടെ അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് മകൻ
Uncategorized

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണാതായി; തർക്കത്തിനിടെ അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് മകൻ

കോട്ടയം: വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കാണാതായതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കോട്ടയം പാമ്പാടിയിൽ അച്ഛനെ കൈകോടാലി കൊണ്ട് മകൻ ആക്രമിച്ചു. കേസിൽ പാമ്പാടി കോത്തല ഭാഗത്ത് രാധാസദനം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുൽ ആർ നായർ എന്നയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുപതാം തീയതി രാത്രി അച്ഛന്‍ വീട്ടിലിരുന്ന മദ്യത്തെക്കുറിച്ച് രാഹുലിനോട് ചോദിച്ചതിലുള്ള വിരോധം മൂലം പിതാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലിരുന്ന കൈകോടാലിയുടെ മാട് ഉപയോഗിച്ച് പിതാവിന്റെ കാലിന് അടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ അച്ഛന്റെ കാലിന്റെ തുടയെല്ല് പൊട്ടി. സാരമായ പരിക്ക് പറ്റിയ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിലിരിത്തുകയുമായിരുന്നു. സംശയം തോന്നിയ അയൽവാസികള്‍ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ആംബുലൻസിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related posts

‘മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും’: വനം മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മാര്‍ച്ച് 31നകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

Aswathi Kottiyoor

മലയാള നടി കനകലത അന്തരിച്ചു

WordPress Image Lightbox