23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം രജിസ്ട്രേഷൻ കാർ, പരിശോധിച്ചപ്പോൾ 500ന്‍റെ നോട്ടുകെട്ടുകൾ, പൊലീസ് പിടിച്ചെടുത്തത് പത്ത് ലക്ഷം
Uncategorized

തിരുവനന്തപുരം രജിസ്ട്രേഷൻ കാർ, പരിശോധിച്ചപ്പോൾ 500ന്‍റെ നോട്ടുകെട്ടുകൾ, പൊലീസ് പിടിച്ചെടുത്തത് പത്ത് ലക്ഷം

കല്‍പ്പറ്റ: രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. വയനാട് തലപ്പുഴ 43ആം മൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 10,53000 രൂപ പിടിച്ചെടുത്തത്. കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിശോധന കൂടുതൽ ശക്തമാക്കി. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വരും ദിവസങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു.

Related posts

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിംഗ് ഉടനില്ല; റേഷൻ വിതരണത്തിന് തടസമുണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പ്

Aswathi Kottiyoor

നിടുംപൊയില്‍ ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor

വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിന് മുന്നില്‍ കത്തിയുമായി സ്ത്രീയുടെ പരാക്രമം; മൂന്ന് പേരെ കുത്തി

Aswathi Kottiyoor
WordPress Image Lightbox