സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിച്ചു. ഇന്നലെ ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തുനിന്നും വാങ്ങിയത് 85.76 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ ഉപയോഗം വര്‍ധിച്ചതാണ് ഉപഭോഗം കൂടാന്‍ കാരണമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ടാഴ്ചയായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇന്നലെ ഉപഭോഗം വീണ്ടും വര്‍ധിച്ചു. മാര്‍ച്ച് 21ന് 101.13 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ഇന്നലെ ഇതു വീണ്ടും വര്‍ധിച്ച് 101.49 ദശലക്ഷം യൂണിറ്റായി. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം 13.74 ദശലക്ഷം യൂണിറ്റായിരുന്നു. 85.76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തു നിന്നും എത്തിച്ചത്.
ഉപയോഗം വര്‍ധിക്കുന്നതിന് ആനുപാതികമായി മാത്രം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ശേഷിക്കുന്ന ജലം കരുതലായി സംഭരിക്കും. എന്നാല്‍ വൈകുന്നേരങ്ങളിലെ ഉപയോഗം വര്‍ധിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇതു മറികടക്കാന്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്നും വൈദ്യുതി ഉയര്‍ന്ന വില നല്‍കി വാങ്ങേണ്ടി വരുന്നു. മിക്കപ്പോഴും 12 രൂപയ്ക്ക് മുകളിലാണ് ഒരു യൂണിറ്റ് വൈക്യുതിക്ക് നല്‍കേണ്ടി വരുന്നത്. ഇതു വന്‍സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.