23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ദിവസം 30 എണ്ണം മാത്രം; ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു
Uncategorized

ദിവസം 30 എണ്ണം മാത്രം; ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. അതേസമയം, ലൈസൻസിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് അപേക്ഷകർ പറയുന്നത്.

അതിനിടെ മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. ആര്‍സി ബുക്ക്, ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാൻ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകൾ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.

Related posts

കാർ ഡിവൈഡറിൽ കൂട്ടിയിടിച്ച് മറിഞ്ഞു; മരിച്ചത് ഒരു കുടുംബത്തിലെ നാലു പേര്‍, മൂന്ന് മാസം പ്രായമുള്ള കുഞ്ഞും

Aswathi Kottiyoor

ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox