24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കണിച്ചാറിൽ നിന്ന് ആംബുലൻസ് കോഴിക്കോടെത്തിയത് 1 മണിക്കൂർ 35 മിനിറ്റിൽ
Uncategorized

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കണിച്ചാറിൽ നിന്ന് ആംബുലൻസ് കോഴിക്കോടെത്തിയത് 1 മണിക്കൂർ 35 മിനിറ്റിൽ

പേരാവൂർ: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കണ്ണൂർ കണിച്ചാറിൽ നിന്നും കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാർ പഞ്ചായത്തിൻ്റെ ആമ്പുലൻസ് എത്തിയത് 1 മണിക്കൂറും 35 മിനിറ്റുമെടുത്ത്. ഡ്രൈവർ എൻ.ഡി.ബെസ്റ്റിനാണ് ചുരുങ്ങിയ സമയം കൊണ്ട് 115 കിലോമീറ്റർ ദൂരത്ത് രോഗിയെ ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ട ആമ്പുലൻസ് 7.35 ഓടെ
ആശുപത്രിയിലെത്തി. പേരാവൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുമാരനെയാണ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് എത്തിച്ചത്. മാറ്റിവെക്കാനുള്ള ഹൃദയം ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് മൈത്ര ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ശസ്ത്രക്രിയ വിജയകരമാകട്ടെ എന്ന് പ്രാർത്ഥിക്കാം.വഴിയിൽ വിവിധ സ്റ്റേഷനുകളിലെ പോലീസ് ട്രാഫിക്ക് നിയന്ത്രിച്ച് ആമ്പുലൻസിന് വഴിയൊരുക്കിയതായി ബെസ്റ്റിൻ പറഞ്ഞു. ഇതിന് മുൻപും ബെസ്റ്റിൻ സമാനമായ രീതിയിൽ അത്യാസന്ന നിലയിലുള്ള രോഗിയെ ആസ്പത്രിയിലെത്തിച്ച് ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. കണ്ണൂർ കേളകം സ്വദേശിയാണ് ബെസ്റ്റിൽ.

Related posts

പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം അട്ടിമറിക്കപ്പെടുന്നു

Aswathi Kottiyoor

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം;’ഒരു റിബണെങ്കിലും കെട്ടാമായിരുന്നു, പൊലീസിനെതിരെ കുടുംബം

Aswathi Kottiyoor

അടുത്ത ദിവസം വധശിക്ഷ, തടവുകാരന്റെ അവസാനത്തെ ആഗ്രഹം കേട്ട് അമ്പരന്ന് ജയിലുദ്യോഗസ്ഥർ

Aswathi Kottiyoor
WordPress Image Lightbox