23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി
Uncategorized

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേ​ന്ദ്രസർക്കാർ. ഉള്ളിയുടെ ആവശ്യം രാജ്യത്ത് വർദ്ധിച്ചതിനാലാണ് കയറ്റുമതിക്കുള്ള നിരോധനം നീട്ടിയത്. മാർച്ച് 31 വരെയാണ് നിലവിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. വിലക്ക് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കുന്നതിനിടയിലാണ് അനിശ്ചിത കാലത്തേക്ക് കയറ്റുമതി നിരോധനം വീണ്ടും നീട്ടിയത്.

ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2023 ഡിസംബർ എട്ടിനാണ് സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. എന്നാലും നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (എൻസിഇഎൽ) വഴി യു.എ.ഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.

Related posts

സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി, രാജസ്ഥാന് തോല്‍വി! ഐപിഎല്ലില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത ഫൈനല്‍

Aswathi Kottiyoor

‘എംഫിൽ അംഗീകാരമില്ലാത്ത ബിരുദം’: സർവകലാശാലകളോട് യു.ജി.സി

Aswathi Kottiyoor

15 ലക്ഷം വായ്പയെടുത്തു, പലിശയും പിഴപ്പലിശയും കയറി 38 ലക്ഷം, ജപ്തിഭീഷണി, എങ്ങോട്ടുപോകുമെന്നറിയാതെ മാമ്പഴ കർഷകർ

Aswathi Kottiyoor
WordPress Image Lightbox