20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു
Uncategorized

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു

കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും. ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനല്‍കാന്‍ ധവകുപ്പ് നിര്‍ദേശം നല്‍കി. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരം അനുവദിച്ച 13,068 കോടിയില്‍ ഇനി എടുക്കാന്‍ ശേഷിച്ച തുകയാണിത്. സാമ്പത്തികപ്രതിസന്ധി അയഞ്ഞതോടെ കൂടുതല്‍ ചെലവുകള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കി.

പണമില്ലാത്തതിനാല്‍ ട്രഷറി ക്യൂവിലേക്ക് മാറ്റിയ മാര്‍ച്ച് 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനല്‍കാന്‍ ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചു.വൈദ്യുതിമേഖലയുടെ നഷ്ടം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്ത് ജി.ഡി.പി.യുടെ അരശതമാനം അധിക വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നുണ്ട്.

ആ ഇനത്തിലാണ് ഇപ്പോള്‍ 4866 കോടി കേന്ദ്രം അനുവദിച്ചത്. ഈ തുകയ്ക്ക് റിസര്‍വ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.സംസ്ഥാനങ്ങള്‍ക്ക് പൊതുവിപണിയില്‍നിന്ന് വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ ഈ സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ലേലമാണിത്.

Related posts

ഉദയംപേരൂരിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; പാർട്ടി മാറ്റം സിഐടിയു നേതാവിൻ്റെ നേതൃത്വത്തിൽ

Aswathi Kottiyoor

അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍

Aswathi Kottiyoor
WordPress Image Lightbox