24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തൊഴിൽ വാഗ്ദാനം ലഭിച്ച് പോയവർ തട്ടിപ്പിനിരയായി; അതീവ ജാഗ്രത വേണം, മുന്നറിയിപ്പുമായി നോർക്ക
Uncategorized

തൊഴിൽ വാഗ്ദാനം ലഭിച്ച് പോയവർ തട്ടിപ്പിനിരയായി; അതീവ ജാഗ്രത വേണം, മുന്നറിയിപ്പുമായി നോർക്ക

റഷ്യൻ- യുക്രൈൻ മേഖലകളിൽ തൊഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. സംഘർഷം നിലനിൽക്കുന്ന റഷ്യൻ, യുക്രൈൻ മേഖലകളിലേയ്ക്കും അതിർത്തി പ്രദേശങ്ങളിലേയ്ക്കും തൊഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സ് അധികൃതരും അറിയിച്ചു.

ഈ മേഖലകളിലേക്ക് തൊഴിൽ വാഗ്ദാനം ലഭിച്ച് പോയ ചിലർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്. വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളിൽ വീഴരുത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശ തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കാവൂ.

ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം മറ്റാനുകൂല്യങ്ങൾ എല്ലാം പൂർണമായും ശരിയാണെന്ന് ഉറപ്പ് വരുത്തണം. ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകന്നത് ഒഴിവാക്കണം. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

Related posts

കിഫ്ബിയില്‍ ‘കുരുക്ക്’; കോട്ടയം ജില്ലയില്‍ മുടങ്ങിയത് മൂന്ന് വന്‍കിട പദ്ധതികള്‍, കാരണം ആസൂത്രണ പാളിച്ചകള്‍

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.* *ഇവരിൽ രണ്ടു പേർ മരിച്ചു.*

Aswathi Kottiyoor

ഇനി അറിഞ്ഞില്ലാന്ന് പറയരുത്! ദേ ഇന്ന് തീരും സമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം

Aswathi Kottiyoor
WordPress Image Lightbox