24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • രാഷ്ട്രീയം കളിക്കുന്നതിൽ പ്രതിഷേധവുമായി കേളകം ഗ്രാമ പഞ്ചായത്ത്
Uncategorized

രാഷ്ട്രീയം കളിക്കുന്നതിൽ പ്രതിഷേധവുമായി കേളകം ഗ്രാമ പഞ്ചായത്ത്

കേളകം:കടുവയെ പിടികൂടിയ സംഭവത്തിലും രാഷ്ട്രീയം കളിക്കുന്നതിൽ പ്രതിഷേധവുമായി കേളകം ഗ്രാമ പഞ്ചായത്ത്.. അഞ്ചുവർഷം കണ്ണൂരിന്റെ എംപി ആയിരുന്ന വ്യക്തി പാർലമെൻറിൽ വന്യമൃഗശല്യത്തിനെതിരെ ഒരു വാക്കുപോലും മിണ്ടാത്തയാളെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ്, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, സ്റ്റാൻ്റിംഗ് കമ്മറ്റി അദ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, വാർഡ് മെമ്പർ ഷാൻ്റി സജി എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പത്തു ദിവസമായി കരിയംകാപ്പ് മേഖലയിൽ ഇറങ്ങിയ കടുവ കടുത്ത ഭീതിയാണ് ജനങ്ങളിൽ ഉണ്ടാക്കിയത്. വളരെ ശ്രമകരമായി നടത്തിയ പരിശ്രമത്തിനോടുവിൽ കടുവയെ മയക്കു വെടി വെച്ച് പിടിച്ച് നെയ്യാർ കടുവാ സാങ്കേതത്തിലേക്ക് കൊണ്ടു പോകുന്നത്തിനായി കണ്ണവം ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയെങ്കിലും ശരീരത്തിൽ മുമ്പ് ഉണ്ടായ പരിക്ക് മൂലം രാത്രിയിൽ മരണപ്പെട്ടു.
ജീവൻ പണയം വെച്ച് കടുവയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അഭിനന്ദിക്കുന്നു. ഗ്രാമ പഞ്ചായത്ത് ഇതിനെ ജനങ്ങളുടെ ജീവൽപ്രശ്നമായാണ് കണ്ടത്. ചിലർ ഇതിനെ രാഷ്ട്രീയ വിഷയമായും കണ്ടു. ഇതിനിടയിൽ വന്യമൃഗ ശല്യം വർധിക്കാനിടയായ നിയമ നിർമാണം നടത്തിയവർ രക്ഷപ്പെടുക മാത്രമല്ല അവർ ഒരു നാണവുമില്ലാതെ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണ്. വരികയുമാണ്.
. വന്യജീവി അക്രമണം തടയുന്നതിന് പ്രധാന തടസ്സം കേന്ദ്ര നിയമമാണ്.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം – ഇന്ദിരാഗാന്ധി കൊണ്ടു വന്നത്. പിന്നീട് ജയറാം രമേശ് നിയമം കൂടുതൽ കർശനമാക്കി. തെരുവ് നായകളെ കൊല്ലാൻ പാടില്ല എന്ന പ്രശ്നവും വന്നു
ബി ജെ പി ഗവണ്മെൻ്റ് 2023 ൽ വരുത്തിയ അമൻമെന്റ് പ്രകാരം എലി ഉൾപ്പെടെ സംരക്ഷിത പട്ടികയിലാക്കി.
നിയമമുണ്ടാക്കിയവർ ഇതിനിടയിൽ രക്ഷപ്പെടുക മാത്രമല്ല തെറ്റിധാരണ പരത്തുന്ന പ്രചരണവും നടത്തുന്നു. ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യം കടുത്ത പ്രയാസമാണ് ജനങ്ങളിൽ ഉണ്ടാക്കിയത്. സ്കൂളിൽ പോകുന്ന കുട്ടികളും, റബ്ബർ ടാപ്പിങ്ങിന് പോകുന്ന കർഷകരും, പള്ളിയിൽ പോകുന്നവരും എല്ലാം വലിയ ഭീതിയാണ് അനുഭവിച്ചത്.
കടുവയുടെ സാന്നിധ്യം ഉണ്ടാക്കിയ ഭയം ജനങ്ങളിൽ പ്രതിഷേധത്തിനും കാരണമായി. ദൈനംദിന ജീവിതത്തിന്റെ തടസ്സം നേരിടുമ്പോൾ സർക്കാരിനും, വനം വകുപ്പിനും, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും എതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്.എന്നാൽ ഇവിടെ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവുമായി രംഗത്ത് വന്നു.ഇത് പ്രതിഷേധാർഹമാണ്.
അത് തള്ളിക്കളയണം എന്നാണ് അടക്കാത്തോട്ടിലെ ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്.
അടക്കാത്തോട്ടിലെ സാധാരണ ജനങ്ങൾ കടുവയെ പിടികൂടുന്നതിന് നല്ല നിലയിൽ സഹകരിച്ചു. എന്നാൽ ചിലർ ഇതിനെ പിടികൂടുന്നതിനേക്കാൾ സർക്കാരിനെയും, വനം വകുപ്പിനെയും ഗ്രാമപഞ്ചായത്തിനെയും കുറ്റപ്പെടുത്താനുള്ള അവസരം മാത്രമായി ഇതിനെ കണ്ടു കടുവയെ പിടികൂടുന്നതിന് ഒരു തരത്തിലും സഹകരിക്കാത്തവർ ഇപ്പോൾ പിടിക്കാൻ കാരണം ഞങ്ങളാണ് എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. അവരെ ജനങ്ങൾ തിരിച്ചറിയും. ആരാണ് സഹായിക്കാൻ വന്നത് ആരാണ് ഷോ കാണിക്കാൻ വന്നത് എന്നൊക്കെ തിരിച്ചറിയാനുള്ള ബുദ്ധി ആ നാട്ടുകാർക്കുണ്ടന്നും ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കടുവയുടെ വിഷയം വന്നപ്പോൾ മുതൽ ഗ്രാമപഞ്ചായത്ത് അതിനെ പിടിക്കാനുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തു കൊണ്ട് കൂടെയുണ്ടായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരും രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അത് കാണാതെ പോകരുത്
കേന്ദ്ര നിയമം മൂലം വന്യജീവികളുടെ എണ്ണം അനിയന്ത്രതമായി പെരുകി വരികയാണ്. കേന്ദ്ര നിയമം തിരുത്താതെ പ്രശ്നം തീരീല്ല

Related posts

കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ആരോപണം ആവര്‍ത്തിച്ച് കോൺഗ്രസ്

Aswathi Kottiyoor

13 ദിവസം, 75 കോടി ക്ലബ്ബിൽ ഗുരുവായൂരമ്പല നടയിൽ, അടുത്ത 100 കോടി പടത്തിനൊരുങ്ങി പൃഥ്വിരാജ്

Aswathi Kottiyoor

കാനത്തിന്റെ വിലാപയാത്ര പത്തനംതിട്ടയിൽ; അവസാനമായി കാണാൻ വഴിനീളം ജനം; സിപിഎം പിബി യോഗം അവസാനിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox