• Home
  • Uncategorized
  • കെജ്‌രിവാളിന്‍റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ കനത്ത സുരക്ഷ, മെട്രോ സ്റ്റേഷൻ അടച്ചിട്ടു
Uncategorized

കെജ്‌രിവാളിന്‍റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ കനത്ത സുരക്ഷ, മെട്രോ സ്റ്റേഷൻ അടച്ചിട്ടു

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിക്കാനെത്തിയ എഎപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം എ എ പി ഓഫീസിനുള്ളിൽ മതിയെന്നാണ് പോലീസ് ഭാഷ്യം.ഡൽഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്തുള്ള ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവർത്തകർ പ്രതിഷേധ മാർച്ച്നടത്തും.
അതേസമയം അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫെറെൻസ് വഴി ഹാജരാക്കാനാണു സാധ്യത. അറസ്റ്റിനെത്തുടര്‍ന്ന് ഇന്ന് ചേരാൻ ഇരുന്ന ഡൽഹി നിയമസഭാ സമ്മേളനം റദ്ദാക്കിയിരുന്നു. 27 ന് രാവിലെ 11.00 മണിക്ക് നിയമസഭാ സമ്മേളനം ചേരും.

അതേസമയം, കെജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടു തടങ്കലിലാണെന്ന് എഎപി ആരോപിച്ചു. എഎപി നേതാക്കളെ കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.

Related posts

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ(എം സി എഫ്)നാടിന് സമർപ്പിച്ചു

Aswathi Kottiyoor

ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു

Aswathi Kottiyoor

ബില്ലടച്ചില്ല; MVD ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി BSNL

Aswathi Kottiyoor
WordPress Image Lightbox