24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് മൂന്ന് ലക്ഷത്തോളം യുവ വോട്ടര്‍മാര്‍
Uncategorized

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് മൂന്ന് ലക്ഷത്തോളം യുവ വോട്ടര്‍മാര്‍

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശം സംസ്ഥാനത്ത് കത്തിജ്വലിച്ച് നില്‍ക്കേ പുതിയ യുവ വോട്ടര്‍മാരുടെ കണക്കില്‍ കേരളത്തിന് നേട്ടം. 18നും 19നും ഇടയില്‍ പ്രായമുള്ള മൂന്ന് ലക്ഷത്തോളം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പേര് ചേര്‍ത്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

2023 ഒക്ടോബര്‍ 27ന് പുറത്തുവിട്ട പട്ടിക പ്രകാരം 18-19 പ്രായത്തിലുള്ള 77,176 വോട്ടര്‍മാരാണ് പുതുതായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023 ജനുവരി 22 ആയപ്പോഴേക്ക് ഇത് 2.88 ലക്ഷമായി ഉയര്‍ന്നു. എന്നാലിത് മാര്‍ച്ച് 18 ആയപ്പോഴേക്ക് 3.70 ലക്ഷത്തിലെത്തി. 2024 മാര്‍ച്ച് 18 വരെയുള്ള കണക്ക് പ്രചാരം സംസ്ഥാനത്ത് 2.72 കോടി വോട്ടര്‍മാരുമുണ്ട്. ഇതില്‍ 1.40 കോടി സ്ത്രീകളും 1.30 കോടി പുരുഷന്‍മാരുമാണുള്ളത്. 337 ട്രാന്‍സ്ജന്‍ഡര്‍മാരും വോട്ടര്‍ പട്ടികയിലുണ്ട്. 80 വയസും അതിലധികവും പ്രായമുള്ള 24.9 ലക്ഷം വോട്ടര്‍മാര്‍ കേരളത്തിലുണ്ട്. നൂറും അതിലേറ പ്രായവുമുള്ള 2,999 വോട്ടര്‍മാര്‍ നിലവില്‍ സംസ്ഥാനത്തുള്ളതായാണ് കണക്ക്. 57,459 ആണ് സര്‍വീസ് വോട്ടുകളുടെ എണ്ണം.

എന്നാല്‍ ഈ കണക്കുകളിലെല്ലാം മാറ്റം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ വരും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കാനുള്ള തിയതി 2024 മാര്‍ച്ച് 25 വരെ സംസ്ഥാനത്തുണ്ട് എന്നതാണ് കാരണം. സംസ്ഥാനത്ത് 25,358 പോളിംഗ് ബൂത്തുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാവുക. പോളിംഗ് ബൂത്തുകളിലെല്ലാം കുടിവെള്ളവും ടോയ്ലറ്റുകളും റാംപുകളും വീല്‍ചെയറുകളും വൈദ്യുതി സംവിധാനങ്ങളും ക്രമീകരിക്കും. പോളിംഗ് സ്റ്റേഷനുകളുടെ സമീപത്ത് വോട്ടര്‍മാരെ സഹായിക്കാനായി ഹെല്‍പ്-ഡസ്‌ക്കുകളുണ്ടാകും.

Related posts

പവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബി ,ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

Aswathi Kottiyoor

പുഴപുറമ്പോക്ക് ലീസിന്: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

Aswathi Kottiyoor

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

Aswathi Kottiyoor
WordPress Image Lightbox