26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ലോക്‌സഭ തെരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി
Uncategorized

ലോക്‌സഭ തെരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി

രാജ്യത്ത് ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കിയത്. ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. ബിഹാര്‍, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, രാജസഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്റമാൻ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലൊഴികെ മറ്റെല്ലായിടത്തും ഈ മാസം 27 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി. ബിഹാറിൽ ഈ മാസം 28 വരെ സമയമുണ്ട്. 30 ന് ബിഹാറിലും 28 ന് മറ്റിടങ്ങളിലും സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാൻ ഏപ്രൽ രണ്ട് വരെ ബിഹാറിൽ സമയമുണ്ട്. മാര്‍ച്ച് 30 ആണ് മറ്റിടങ്ങളിൽ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. ഏപ്രിൽ 19 നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് നടക്കുക.

Related posts

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

പൊലീസുകാർ കുനിച്ചുനിർത്തി മർദ്ദിച്ചു, 17കാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

Aswathi Kottiyoor

ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല, വടകരയിൽ LDF വിജയിക്കും; കെ.കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox