22.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിക്ക് വീണ്ടും കുരുക്ക്; നവകേരള സദസിലെ സാമ്പത്തിക ക്രമക്കേടിൽ വിശദീകരണം തേടി കേന്ദ്രം
Uncategorized

മുഖ്യമന്ത്രിക്ക് വീണ്ടും കുരുക്ക്; നവകേരള സദസിലെ സാമ്പത്തിക ക്രമക്കേടിൽ വിശദീകരണം തേടി കേന്ദ്രം

നവകേരള സദസിലും മുഖ്യമന്ത്രിക്ക് കുരുക്ക്. നവകേരള സദസിന്റെ സാമ്പത്തിക ക്രമക്കേടിൽ കേന്ദ്രം വിശദീകരണം തേടി. കേന്ദ്ര ഫണ്ട് ഉൾപ്പടെ വകമാറ്റിയെന്ന പരാതിയിലാണ് നടപടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ 140 നിയോജക മണ്ഡലങ്ങളിലായാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ജനങ്ങളുടെ പരാതി കേൾക്കാനായി അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നുവെന്നും പരാതികൾ കേട്ട് ഉടൻ തന്നെ അവയ്‌ക്ക് പരിഹാരം നൽകുമെന്നുമായിരുന്നു വാദം. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം അതിക്രമങ്ങളും അക്രമങ്ങളും മാത്രമാണ് ഉണ്ടായത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിൽ നവകേരള സദസിന്റെ പ്രചാരണത്തിനായി മാത്രം 25 കോടി രൂപയാണ് സർക്കാർ‌ ഖജനാവിൽ നിന്ന് ധൂർത്തടിച്ചത്. 1.5 കോടി രൂപയുടെ ബസും മറ്റ് സന്നാഹങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടെയിലാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും വെട്ടിലാക്കി കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.

Related posts

വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു, തിരക്കുള്ള ബസിൽ 45 വയസുകാരന്‍റെ അതിക്രമം; കൈയ്യോടെ പൊക്കി നാട്ടുകാർ, അറസ്റ്റ്

Aswathi Kottiyoor

സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, വിവരമറിഞ്ഞത് സഹപാഠികൾ; 65കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

Aswathi Kottiyoor

13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം; ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ; പോക്സോ കേസ്

Aswathi Kottiyoor
WordPress Image Lightbox