24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പൗരത്വഭേ​ദ​ഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും
Uncategorized

പൗരത്വഭേ​ദ​ഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

പൗരത്വഭേ​ദ​ഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമം. മുസ്ലിങ്ങളോടുള്ള വിവേചനമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും നിയമം മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

കേരളം, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളും മുസ്ലിംലീഗ്, സിപിഐ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രധാന ഹര്‍ജിക്കാര്‍. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നീ ഇടത് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരും ഹര്‍ജിക്കാരാണ്. രാജ്യമെമ്പാടും നിന്നും വിദേശത്തുനിന്നുമുള്ള മുസ്ലിം സംഘടനകള്‍ ഉള്‍പ്പടെ നല്‍കിയ 237 ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Related posts

രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ല’; മൂന്നാർ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

Aswathi Kottiyoor

കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി; കോളേജ് പ്രിന്‍സിപ്പാളിനെതിരെ കേസ്

Aswathi Kottiyoor

കൊളക്കാട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox