കപ്പല്‍ഛേദങ്ങളിലും മറ്റും നഷ്ടപ്പെടുന്ന സ്വത്തുക്കള്‍ കണ്ടെത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള മൾട്ടിബീം സർവീസസ് എന്ന കമ്പനിയാണ് ‘എൽ ഡൊറാഡോ ഓഫ് ദി സീസ്’ തേടി കടലാഴങ്ങളിലേക്ക് മുങ്ങുക. മങ്ങിയ കപ്പലിനെ തേടി ഇംഗ്ലീഷ് ചാനലില്‍ 200 ചതുരശ്ര മൈല്‍ പ്രദേശത്ത് പര്യവേക്ഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2024 ലെ വരും മാസങ്ങളില്‍ മുഴുവന്‍ സമയ പര്യവേക്ഷണമാണ് കമ്പനിയുടെ ലക്ഷ്യം. കപ്പല്‍ പര്യവേക്ഷണത്തിനായി അത്യാധുനീക സോണാര്‍ സാങ്കേതിവിദ്യ (Sonar Technology) ഉപയോഗിക്കും.
കപ്പല്‍ കണ്ടെത്തിയാല്‍ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കാള്‍ അതിന്‍റെ ചരിത്രപ്രാധാന്യത്തിനാണ് വില കല്‍പ്പിക്കുന്നതെന്ന് കമ്പനി തലവന്‍ നിഗൽ ഹോഡ്ജ്, പറഞ്ഞു. പര്യവേക്ഷണത്തിലൂടെ ലഭിക്കുന്ന അവളവറ്റ നിധി പൈതൃക പുരാവസ്തുവായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടലാഴങ്ങളിലുള്ള നിധി ശതകോടികളുടെ മൂല്യമുള്ളതായി കരുതുന്നു. കപ്പല്‍ താഴ്ന്നുവെന്ന് കരുതുന്ന പ്രദേശത്ത് ആഴക്കുടുതലും അപകടകരമായ ജലവും ഉള്ളതിനാല്‍ തിരച്ചില്‍ വലിയ വെല്ലുവിളിയായിരിക്കുമെന്ന് സംഘം കരുതുന്നു.
‘അവിടെ ആയിരക്കണക്കിന് കപ്പല്‍ അവശിഷ്ടങ്ങളുണ്ട്. ഇവയ്ക്കിടയില്‍ നിന്ന് ശരിയാ കപ്പല്‍ തെരഞ്ഞെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്.’ നിഗൽ ഹോഡ്ജ്, പറയുന്നു. മറ്റ് സ്വര്‍ണ്ണവേട്ടക്കാര്‍ പരാചയപ്പെട്ടിടത്ത് തന്‍റെ കമ്പനിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുള്ളതായും അദ്ദേഹം പറഞ്ഞു. 1641 സെപ്‌റ്റംബർ 23-ന് അളവറ്റ സ്വര്‍ണ്ണവും വെള്ളിയുയമായി ഡാർട്ട്‌മൗത്തിലേക്ക് പോകുന്നതിനിടെയാണ് കപ്പല്‍ അപകടത്തില്‍ പെട്ട് കടലില്‍ താഴ്ന്നത്. മെക്സിക്കോയിൽ നിന്നും കരീബിയനിൽ നിന്നും മടങ്ങുന്നതിനിടെ അറ്റകുറ്റപ്പണികൾക്കും ചരക്കുകൾ കയറ്റുന്നതിനുമായി കപ്പൽ സ്പാനിഷ് തുറമുഖമായ കാഡിസിൽ നിർത്തിയിരുന്നു. പിന്നീട് കപ്പല്‍ തീരം കണ്ടിട്ടില്ല.