20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നത് പതിവ്; അനുവധക്കേസ് പ്രതി 29 വര്‍ഷമായി സ്ഥിരം കുറ്റവാളി
Uncategorized

സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നത് പതിവ്; അനുവധക്കേസ് പ്രതി 29 വര്‍ഷമായി സ്ഥിരം കുറ്റവാളി

കോഴിക്കോട് പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ 29 വര്‍ഷമായി സ്ഥിരം കുറ്റവാൡയെന്ന് പൊലീസ്. വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ മുജീബ് റഹ്‌മാനെ നിരീക്ഷിക്കുന്നതില്‍ പൊലീസ് സംവിധാനവും പരാജയപ്പെട്ടു.പത്തൊമ്പതാം വയസില്‍ പിടിച്ചുപറിയില്‍ തുടങ്ങി. ഏറെ വൈകാതെ വാഹന മോഷണത്തിലേക്ക് മുജീബ് കടന്നു. കേരളത്തില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന് കൈമാറും. 2001 മുതല്‍ 10 വര്‍ഷം ഇതായിരുന്നു പതിവ്. മോഷണം പിടിച്ചുപറി എന്നിവക്കൊപ്പം സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ആഭരണങ്ങള്‍ കവരുന്നതുമായിരുന്നു മുജീബിന്റെ രീതി.

2020ല്‍ മുത്തേരിയില്‍ വയോധികയെ, ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്രയില്‍ അനുവിനെ തലക്കടിച്ച് ബോധരഹിതയാക്കിയാണ് വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ മുജീബിനെതിരെ നിലവിലുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.

Related posts

‘വള ഊരി നല്‍കുന്നത് പോലെ സ്ത്രീകള്‍ അവയവദാനം നടത്തി’; ദാരിദ്ര്യം ചൂഷണം ചെയ്ത് അവയവ മാഫിയ

Aswathi Kottiyoor

പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിലൽ കുഴിച്ചിട്ട നിലയിൽ

Aswathi Kottiyoor

10-ാം ക്ലാസിൽ 99.5% മാർക്ക്, എഴുത്തും വായനയും അറിയില്ല; പ്യൂണിന്റെ വിദ്യാഭ്യാസ യോ​ഗ്യത പരിശോധിക്കണമെന്ന് കോടതി

Aswathi Kottiyoor
WordPress Image Lightbox