23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഇ. എം.എസ്സ്. എന്ന മൂന്നക്ഷരങ്ങളിലൂടെ വിശ്വ പ്രസിദ്ധനായ, ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് 26 വർഷം
Uncategorized

ഇ. എം.എസ്സ്. എന്ന മൂന്നക്ഷരങ്ങളിലൂടെ വിശ്വ പ്രസിദ്ധനായ, ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് 26 വർഷം

വിശേഷണങ്ങളിലൊതുങ്ങാത്ത ഐതിഹാസിക ജീവിതം. 1909 – ജൂൺ 13 ന് മലപ്പുറം ജില്ലയിൽ അമ്പതിനായിരം പറ നെല്ല് പാട്ട വരുമാനമുണ്ടായിരുന്ന പ്രശസ്തമായ ഏലംകുളത്ത് മനയ്ക്കൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഗുരുക്കൻമാർ വീട്ടിൽ വന്ന് നടത്തി. 8ാം വയസ്സിൽ ഉപനയനം 14 ാം വയസ്സിൽ ഹൈസ്കൂളിൽ ചേർന്നു. തൃശൂർ ഇംഗ്ലീഷ് സ്കൂളിൽന്നും അന്നത്തെക്കാലത്ത് മേച്ഛ ഭാഷയെന്നറിയപ്പെട്ട ഇംഗ്ലീഷ് പഠനം. ഒപ്പം യോഗക്ഷേമസഭയുമായി ചേർന്ന് പ്രവർത്തിച്ചു. വി.ടി.ഭട്ടതിരിപ്പാടുമായി പരിചയപ്പെട്ടു. 1929-ൽ തൃശൂർ സെന്റ് തോമസ്സ് കോളേജിൽ ഉപരിപഠനത്തിനുചേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെചെന്നൈ സമ്മേളനത്തിൽ പങ്കെടുത്തു.

സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. പഠനവും, സമരവും ഒന്നിച്ചു കൊണ്ടുപോയി.
1932 – ജനുവരി 17 – ന് ഉപ്പുസത്യാഗ്രഹത്തിൽ
പങ്കെടുക്കാൻ കോഴിക്കോട്ടേക്ക്. പതിനായിര
ങ്ങൾ നോക്കിനില്കേ അറസ്റ്റ്. കണ്ണൂരിലും, വെല്ലൂരിലും ജയിൽവാസം. ജയിലിൽ വച്ച് കൃഷ്ണപിള്ള, Ak G, V.V. ഗിരി എന്നിവരുമായി
പരിചയത്തിലായി. 1933-ൽ വിട്ടയച്ചു. ജയിലിൽ
വച്ച് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. നിയമ ലംഘനം നിർത്തിയ ഗാന്ധിജിയോട് എതിർപ്പ്. 1936-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അഖിലേന്ത്യ കമ്മറ്റിയിൽ അംഗത്വം.1934, 1936-ൽ കെ.പി.സി.സി സെക്രട്ടറി.1936 ൽ കോൺസ്സിലെ തീവ്ര വിഭാഗം, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും, പിന്നീട് കമ്മ്യൂസിസ്റ്റ് പാർട്ടി രൂപീകരണത്തിലുമെത്തി.

1957-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കേര
ളത്തിലെ ആദ്യ മുഖ്യമന്ത്രിയായി. ഏഷ്യയിലാദ്യ
മായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവി ക്കർഹനായി. 1962-ൽ
രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രിയായി.
പുരോഗമനപരമായ ഒട്ടനവധി നിയമ നിർമാണ
ങ്ങൾ നടത്തി. അതുകൊണ്ടു തന്നെ യാഥാസ്ഥി
തികരുടെ എതിർപ്പു നേരിടേണ്ടി വന്നു.
1957 – ഇന്ത്യയിൽ ആദ്യമായി 356 ാംവകുപ്പു പയോഗിച്ച് തിരത്തെടുക്കപ്പെട്ട ഗവൺമെന്റിനെ
കേന്ദ്രം പിരിച്ചു വിട്ടു.1962 – ൽ ആദ്യമായി കമ്മ്യൂണിസ്റ്റു പാർട്ടിയുടെജനറൽ സെക്രട്ടറിയായി. പിന്നീട് മൂന്നുതവണ കൂടി ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു
1932 മുതൽ, 1998 വരെ അദ്ദേഹമെഴുതിയ പു
സ്തകങ്ങൾ നൂറു വാള്യമായി പ്രസിദ്ധീകരിക്ക
പ്പെട്ടു. യൂണിവേഴ്സിറ്റികളിൽ അദ്ദേഹത്തിന്റെ
പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടു. 1998 – മാർച്ച് 19 ന്, ഐതിഹാസിക ജീവതം അവസാനിച്ചു.സ്വാതന്ത്ര്യസമര സേനാനി, സമുദായ പരിഷ്കർത്താവ്, ചരിത്രകാരൻ, രാഷ്ട്രീയ നേതാവ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ അദ്ദേഹത്തിൽ ചാർത്തപ്പെട്ടിട്ടുണ്ട്.

Related posts

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ച് ഓസ്‌ട്രേലിയ;

Aswathi Kottiyoor

ഭാര്യയെ സംശയം; വിദേശത്തുനിന്നു നാട്ടിലെത്തിയ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു

Aswathi Kottiyoor

വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം

Aswathi Kottiyoor
WordPress Image Lightbox