22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കടുവ രക്ഷപെട്ടത് വനംവകുപ്പിൻ്റെ ഗൂഢ നീക്കം കാരണം എന്ന് നാട്ടുകാർ
Uncategorized

കടുവ രക്ഷപെട്ടത് വനംവകുപ്പിൻ്റെ ഗൂഢ നീക്കം കാരണം എന്ന് നാട്ടുകാർ

കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ കടുവയെ മയക്കു വെടിവെച്ച് പിടികൂടാത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. മയക്കു വെടിവെച്ച് കടുവയെ പിടികൂടുന്ന വേളയിൽ ഇത് ചത്തുപോയാൽ എന്ത് ചെയ്യുമെന്ന് സണ്ണി ജോസഫ് എംഎൽഎയോട് നേരത്തെ വനം വകുപ്പ് മന്ത്രി തന്നെ ചോദിച്ചിരുന്നു. വനംവകുപ്പിനെ സംബന്ധിച്ച് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി വകുപ്പ് ഉദ്യോഗസ്ഥർ തന്നെ കടുവയെ രക്ഷപ്പെടുത്താൻ വഴിയൊരുക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊട്ടിയൂർ പന്നിയാമലയിൽ നിന്നും മയക്കുവെടി വെച്ച്പിടികൂടിയ കടുവയും ചത്തിരുന്നു. വനം വകുപ്പിന് വിനയാകുന്ന ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി നാട്ടുകാരെ വിഷയത്തിൽ നിന്നും അകറ്റിനിർത്തി വകുപ്പ് തന്നെ കടുവയെ രക്ഷപ്പെടാൻ അനുവദിക്കുന്ന സാഹചര്യമൊരുക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

Related posts

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു

Aswathi Kottiyoor

‘ഭാര്യയെ ശല്യപ്പെടുത്തിയിട്ടാ സാറേ’; കൊല്ലത്ത് ബന്ധുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി

Aswathi Kottiyoor

കെ കവിതയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി

Aswathi Kottiyoor
WordPress Image Lightbox