26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനാൽ രണ്ടു മണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്തണം; ദുരിതത്തിലായി പരീക്ഷയുള്ള വിദ്യാർത്ഥികൾ
Uncategorized

പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനാൽ രണ്ടു മണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്തണം; ദുരിതത്തിലായി പരീക്ഷയുള്ള വിദ്യാർത്ഥികൾ

പാലക്കാട്: നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് നേരത്തെ എത്താൻ നിർദേശം. രാവിലെ 7.30ഓടെ സ്‌കൂളിലെത്താനാണു വിദ്യാഭ്യാസ വകുപ്പും പൊലീസും ഉത്തരവിട്ടിരിക്കുന്നത്. 9.30നു നടക്കുന്ന പരീക്ഷയ്ക്കാണ് ഇതോടെ രണ്ടു മണിക്കൂർ മുൻപേ സ്‌കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണു നിർദേശം ലഭിച്ചിരിക്കുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നതെന്നാണു വിദ്യാർഥികൾക്കു ലഭിച്ച നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ സ്‌കൂളിലുണ്ട്. പരീക്ഷയ്ക്കായി സ്‌കൂളിൽ നേരത്തെ എത്തണം എന്ന നിർദ്ദേശം ലഭിച്ചതോടെ രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ തീരുമാനം വിദ്യാർഥികളുടെ മാനസികസമ്മർദം കൂട്ടുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.നാളെയാണ് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി പാലക്കാട്ടെത്തുന്നത്. രാവിലെ 10 മണിക്കാണ് നഗരത്തിൽ റോഡ് ഷോ നടക്കുന്നത്.

Related posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കും, പ്രഖ്യാപനം വൈകില്ല: വെളിപ്പെടുത്തി കോൺഗ്രസ് നേതാവ്

Aswathi Kottiyoor

ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു

Aswathi Kottiyoor

മമ്പറം ടൗണിൽ ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox