കണ്ണൂർ : കണ്ണൂർ എടചൊവ്വയിലെ വീട്ടിൽ നിന്നും ടൗൺ പോലീസ് 60 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ നാല് പ്രതികൾക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും.കഞ്ചാവ് റാക്കറ്റിലെ പ്രധാനി കാസർകോട് ദേലംപാടിയിലെ എം.ഇബ്രാഹിം, എടചൊവ്വയിലെ ഷാഗിൽ, കൊറ്റാളി സ്വദേശി എ. നാസർ, ഉളിക്കൽ സ്വദേശി റോയ് എന്നിവരെയാണ് ശിക്ഷിച്ചത്.
കണ്ണൂർ എസിപിയായിരുന്ന ടി കെ രത്നകുമാർ, ഇൻസ്പെക്ടർ പി എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ 31/8/22 ന് ആണ് കഞ്ചാവ് വേട്ട നടത്തിയത്.